Showing posts with label poetry. Show all posts
Showing posts with label poetry. Show all posts

Monday, April 7, 2014

ലാമിയ : ശൈഖുൽ ഇസ്ലാം ഇബ്നു തെയ്മിയയുടെ പ്രശസ്തമായ കവിത


يا سائلي عن مذهبي وعقيدتي *** رزق الهدى من للهداية يسأل

എന്റെ മദ്ഹബിനെയും അഖീദയെയും കുറിച്ച്‌ ചോദിക്കുന്നവനേ... 
തീർച്ചയായും ഹിദായത്ത്‌ ചോദിക്കുന്നവൻ നേർമാർഗ്ഗത്തിലേക്ക്‌ നയിക്കപ്പെടുന്നതാണ്. 

اسمع كلام محقق في قوله *** لا ينثني عنه ولا يتبدل

താൻ പറയുന്നതിന്റെ യാഥാർത്ഥ്യം ഉറപ്പാക്കിയവന്റെ വർത്തമാനം നീ കേൾക്കൂ... 
അതെ, അതിനെ മാറ്റാതെ അതിൽ നിന്ന് വ്യതിചലിക്കാതെ... 

حب الصحابة كلهم لي مذهب *** ومودة القربى بها أتوسل

മുഴുവൻ സ്വഹാബത്തിനോടുമുള്ള പ്രിയം, അതാണെന്റെ മദ്‌ഹബ്.
അഹ്‌ലുബൈത്തിനോടുള്ള സ്നേഹബന്ധം, അതാണെന്റെ വസീല. 

ولكلهم قدر وفضل ساطع *** لكنما الصديق منهم أفضل

അവരിൽ ഓരോരുത്തർക്കും അവരുടേതായ പദവികളും  ശ്രേഷ്ടതകളുമുണ്ട്‌. 
എന്നാൽ അവരിൽ ഏറ്റവും ശ്രേഷ്ടൻ സിദ്ധീഖ്‌ (അബൂബക്കർ) തന്നെ.

وأقول في القرآن ما جاءت به *** آياته فهو القديم المنزل

ക്വുർആനെ സംബന്ധിച്ച്‌, അതിൽ ആയത്തുകളായി എന്തെല്ലാമുണ്ടോ, അതെല്ലാം... 
അല്ലാഹുവിൽ നിന്ന് ഇറക്കപ്പെട്ടതാണെന്ന് 
ഞാൻ പറയുന്നു.

واقول قال الله جل جلاله ******المصطفى الهادي ولا اتأول

ജല്ല ജലാലായ അല്ലാഹുവും അവന്റെ മുസ്തഫയും ഹാദി യുമായ പ്രവാചകനും പറഞ്ഞു എന്നു പറയുമ്പോൾ
ഞാൻ അത്‌ തഅ് വീൽ(വ്യാഖ്യാനം) ചെയ്യുന്നില്ല.

وجميع آيات الصفات أمرُّها *** حقاً كما نقل الطراز الأول

ആദ്യ കാലക്കാർ 
സ്വിഫ്ഫാത്തുകളുടെ ആയത്തുകളെ സത്യസന്ധമായി എങ്ങനെ എത്തിച്ചുവോ, അതുപോലെത്തന്നെ ഞാനുമവയെ എത്തിച്ചു കൊടുക്കുന്നു.

وأرد عهدتها إلى نقّالها *** وأصونها من كل ما يُتخيل

അവർ ഏതൊരു ഉത്തരവാദിത്തത്തോടെ അത്‌ നിർവഹിച്ചുവോ, അതേ ഉത്തരവാദിത്തം ഞാനും പാലിക്കുന്നു. എല്ലാവിധ സങ്കൽപ്പങ്ങളിൽ നിന്നും ഞാനവയെ കാത്തുസൂക്ഷിക്കുന്നു.

قبحاً لمن نبذ القرآن وراءه *** وإذا استدل يقول قال الأخطل

ക്വുർആൻ തന്റെ പിന്നിലേക്ക്‌ വലിച്ചെറിയുന്നവന്ന് നിന്ദ്യത തന്നെ, 'തെളിവുകൾ ചോദിക്കുമ്പോൾ അഖ്താൽ (കൃസ്ത്യാനികൾ) പറഞ്ഞു' എന്ന് പറയുന്നവന്നും.

والمؤمنون يرون حقاً ربهم *** وإلى السماء بغير كيف ينزل

മുഅ് മിനുകൾ യഥാർത്ഥമായും തങ്ങളുടെ റബ്ബിനെ കാണുക തന്നെ (ആഖിറത്തിൽ) ചെയ്യുമെന്നും, അവൻ
ആകാശങ്ങളിലേക്ക്‌ ഇറങ്ങുമെന്നും ഞാൻ വിശ്വസിക്കുന്നു, അതിനെ തക്‌ യീഫ്‌ (രൂപപ്പെടുത്തൽ) ചെയ്യാതെ. 

وأقر بالميزان والحوض الذي *** أرجو بأني منه رياً أنهل

മീസാനിലും ഹൗളിലും ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു, 
അതിൽ നിന്നു ദാഹം ശമിപ്പിക്കുന്നവരിൽ ഉൾപ്പെടാൻ ഞാൻ കൊതിക്കുന്നു. 

وكذا الصراط يمد فوق جهنم *** فموحد ناج وآخر مهمل

അതുപോലെത്തന്നെ ജഹന്നമിന്റെ മുകളിലുള്ള സ്വിറാത്തിലും
അതിൽ നിന്ന് രക്ഷപ്പെടുന്നവരും അതിൽ ഉപേക്ഷിക്കപ്പെടുന്നവരും ഉണ്ട്‌ എന്നതിലും ഞാൻ വിശ്വസിക്കുന്നു. 

والنار يصلاها الشقي بحكمة *** وكذا التقي إلى الجنان سيدخل

അല്ലാഹുവിന്റെ ഹിക്മത്ത്‌ പ്രകാരം ദൗർഭാഗ്യവാൻ നരകത്തിൽ എരിക്കപ്പെടുമെന്നും, 
അതേപോലെ മുത്വഖികൾ ജന്നാത്തുകളിൽ പ്രവേശിക്കപ്പെടുമെന്നും

ولكل حي عاقل في قبره *** عمل يقارنه هناك ويسأل

ബുദ്ധി ഉറച്ച്‌ ജീവിച്ച ഓരോ മനുഷ്യന്റെയും ഖബറിലേക്ക്‌
അവന്റെ ചെയ്തികൾ അനുഗമിക്കുമെന്നും അവൻ ചോദ്യം ചെയ്യപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നു. 

هذا اعتقاد الشافعي ومالك *** وأبي حنيفة ثم أحمد ينقل

ഇതത്രെ ശാഫിയുടെയും, മാലികിന്റെയും മദ്‌ഹബ്, 
അബൂഹനീഫയിൽ നിന്നും അഹ്മദിൽ നിന്നും എത്തിക്കപ്പെട്ടതും ഇത്‌ തന്നെ

فإن اتبعت سبيلهم فموفق *** وإن ابتدعت فما عليك معول

അവരുടെ വഴി നീ പിന്തുടരുകയാണെങ്കിൽ, നീ വിജയി തന്നെ... 
ഇനി നീ ബിദ്‌ അത്തിൽ അകപ്പെടുകയാണെങ്കിൽ ഒരു സഹായവും നിനക്കില്ല തന്നെ.


Thursday, February 27, 2014

The Poem that made Imam Ahmad CryA man once came to Imam Ahmad bin Hanbal and asked him; O Imam, what is your opinion on poetry? He replied; Which poetry is this? to which the man responded by reciting the following couplets:

إذا ما قال لي ربي اما استحييت تعصيني

If my Lord asks me, “Have you (any) shyness in disobeying me?
എന്റെ റബ്ബ്‌ എന്നോട്‌ ചോദിക്കുമ്പോൾ, എന്നെ ധിക്കരിക്കുന്നതിൽ നിനക്കൊരു ലജ്ജയുമില്ലേ എന്ന്!


وتخفي الذنب عن خلقي وبالعصيان تأتيني 
You conceal your sins from my creation – and with sins you come to me.
എന്റെ സ്രുഷ്ടികളിൽ നിന്നു നീ നിന്റെ പാപങ്ങൾ മറച്ചു വെക്കുന്നുഎന്നിട്ട്‌ ആ പാപങ്ങളുമായി നീ എന്നിലേക്കു വരികയും ചെയ്യുന്നു.


فكيف أجيبُ يا ويحي ومن ذا سوف يحميني؟
So how will I answer? O woe to me – and who shall protect me?
അപ്പോൾ എങ്ങിനെയാണു ഞാൻ ഉത്തരം ചെയ്യുക? എന്റെ നാശമേ!  എനിക്ക്‌ ആരാണു അഭയം തരിക?

أسُلي النفس بالآمالِ من حينٍ الى حيني 
I keep averting my soul with thoughts of hope – from time to time.
സമയാസമയങ്ങളിൽ പ്രതീക്ഷകളുമായി എന്റെ ആത്മാവിനെ ഞാൻ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നു.

وأنسى ما وراءُ الموت ماذا بعد تكفيني 
And I forget what is to come after death – and what is to come after I am shrouded.
മരണ ശേഷം വരാനിരിക്കുന്നത്‌ ഞാൻ മറന്നു പോവുകയും ചെയ്യുന്നു, എന്നെ കഫൻ പുടവയിൽ പൊതിഞ്ഞ്‌ കഴിഞ്ഞാൽ എങ്ങനെയിരിക്കുമെന്ന്! 

كأني قد ضّمنتُ العيش ليس الموت يأتيني
As if I am guaranteed life (eternally) – and that death will not come to me.
എനിക്ക്‌ ശാശ്വത ജീവിതമാണു എന്ന പോലെ, മരണം എനിക്കു വന്നെത്തുകയില്ല എന്ന പോലെയും..

وجائت سكرة الموتُ الشديدة من سيحميني 
And when the severe stupor of death overtakes me – who will protect me?
കാഠിന്യമേറിയ മരണ ലഹരി എന്നെ കീഴടക്കുമ്പോൾ ആരാണു എനിക്കു അഭയം തരിക! 

نظرتُ الى الوُجوهِ أليـس منُهم من سيفدينـــي
I looked at the faces; is there not from amongst them who will ransom me?
ഞാൻ എല്ലാ മുഖങ്ങളിലേക്കും നോക്കി, എനിക്കു ജാമ്യം നിൽക്കാൻ ആരെങ്കിലുമുണ്ടോയെന്ന്. 

سأسأل ما الذي قدمت في دنياي ينجيني 
I will be asked regarding what I have prepared in my life to save me (on the Day of Judgement).
ഞാൻ ചോദിക്കപ്പെടും, എന്റെ രക്ഷക്ക്‌ എന്താണു ഞാൻ ഒരുക്കിവെച്ചിട്ടുള്ളത്‌ എന്ന്? 

فكيف إجابتي من بعد ما فرطت في ديني 
Then how will I answer – after I have neglected my religion.
അപ്പോൾ എങ്ങനെയാണു ഞാൻ ഉത്തരം കൊടുക്കുക, എന്റെ ദീനിനെ നിസ്സാരമാക്കിക്കളഞ്ഞതിനാൽ... 

ويا ويحي ألــــم أسمع كلام الله يدعوني 
Woe to me! Did I not hear the Speech of Allāh inviting me?
എന്റെ നാശമേ! അല്ലാഹുവിന്റെ കലാം എന്നെ വിളിച്ചതിനെ ഞാൻ ചെവി കൊടുത്തില്ലല്ലോ.

ألــــم أسمع لما قد جاء في قاف ويسِ 
Did I not hear what came in (the chapters of) Qāf and Yā-Sīn?
ഖ്വാഫിലും യാസീനിലും വന്നത്‌ ഞാൻ ശ്രദ്ധിച്ചില്ലല്ലോ! 

ألـــم أسمع بيوم الحشر يوم الجمع و الديني 
Did I not hear about the Day of Gathering, the Day of Assemble and the Day of Judgement?
ഒരുമിച്ചുകൂടലിന്റെയും പ്രതിഫലത്തിന്റെയും നാളുകളെ ഞാൻ ഓർത്തതേയില്ലല്ലോ! 

ألـــم أسمع مُنادي الموت يدعوني يناديني 
Did I not hear the crier of death inviting me, calling me?
മരണ ദൂതൻ എന്നെ ക്ഷണിക്കുന്നതിനെ, വിളിക്കുന്നതിനെ ഞാൻ കേട്ടതേയില്ലല്ലോ! 

فيا ربــــاه عبدُ تــائبُ من ذا سيؤويني
So O my Lord, a slave (turning to you) I have repented – so who then shall shelter me?
എന്റെ റബ്ബേ! ഇതാ പശ്ചാത്തപിച്ച ഒരടിമ! ആരാണു എനിക്കിപ്പോൾ അഭയം നൽകുക! 

سوى رب غفور واسعُ للحقِ يهديني 
Except a Lord extensive in forgiveness – to the truth He will guide me.
അത്യധികം പൊറുത്തു തരുന്ന എന്റെ റബ്ബല്ലാതെ! അവൻ സന്മാർഗ്ഗത്തിലേക്ക്‌ എന്നെ വഴി നടത്തുന്നു. 

أتيتُ إليكَ فارحمني وثقــّـل في موازيني
I have come to you (in repentance) – so have mercy on me, and make heavy my scales (with good deeds).
ഞാനിതാ നിന്നിലേക്കു വന്നിരിക്കുന്നു, എന്നോട്‌ കരുണ കാണിക്കേണമേ.., എന്റെ ( നന്മയുടെ) തുലാസുകൾക്ക്‌ ഘനം കൂട്ടേണമേ..

وخفَفَ في جزائي أنتَ أرجـى من يجازيني 
And lighten my account – You are the best of who will bring me to account.
എന്റെ ( തിന്മയുടെ) തുലാസിനു ഘനം കുറക്കേണമേ... , പ്രതിഫലം നൽകുന്നവരിൽ ഏറ്റവും ഉത്തമൻ നീയാണല്ലോ!


Imam Ahmad took these lines and repeated them over and over again, and wept profusely to such an extent that one his students said that he almost perished due to him crying so much.