Showing posts with label Fathaawa. Show all posts
Showing posts with label Fathaawa. Show all posts

Sunday, June 22, 2014

അഭിപ്രായ വ്യത്യാസങ്ങളില്‍ സലഫികളുടെ നിലപാട് - ഷെയ്ഖ് ഫൗസാന്‍..

അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അതില്‍ ഓരോരുത്തരും അവരവര്‍ക്ക് പറ്റിയത് എടുക്കാം എന്ന രീതിയിലുള്ള ഇഖ്വാനി സമീപനം സലഫികള്‍ എന്നറിയപ്പെടുന്നവര്‍ക്കിടയിലും സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്നു.അത്തരമൊരു ഫിത്നയെ കുറിച്ച് ഉള്ള ചോദ്യത്തിന്  ഷെയ്ഖ് സ്വാലിഹ് ഫൗസാന്‍ നല്‍കിയ മറുപടി...


Monday, April 14, 2014

ഫോട്ടോഗ്രഫിയും, ചിത്രം വരക്കലും തമ്മില്‍ തരം തിരിക്കുന്നവര്‍ക്ക് ഷെയ്ഖ് അല്‍ബാനിയുടെ മറുപടി...

കാര്യമായ തെറ്റി ധരിപ്പിക്കപ്പെട്ട ഒരു വിഷയത്തില്‍ ഷെയ്ഖ് അല്‍ബാനി നല്‍കിയ സുന്ദരമായ മറുപടിയാണ് അറ്റാച് ചെയ്തിരിക്കുന്നത്. PHOTOGRAPHY എന്ന വന്‍ പാപത്തില്‍ നിന്ന് വിട്ടു നില്‍ക്കുക.അല്ലാഹുവിനെയും അവന്റെ ശിക്ഷയും ഭയപ്പെടുക..വായിക്കുക..ജീവിതത്തില്‍ പകര്‍ത്തുക..അല്ലാഹു തൌഫീക്ക് നല്‍കട്ടെ..

Saturday, March 29, 2014

സ്ത്രീകള്‍ മിക്സഡ്‌ സ്കൂളുകളില്‍ പോകുന്നതിനെ കുറിച്ച് കെ എം മൌലവിയുടെ ഉപദേശം ...

.....!!!!!!ഷെയ്ഖ് അബൂ റവാഹ അല്‍ മൌരീ , 1429 ലെ തന്റെ കേരള സന്ദര്‍ശനത്തെ കുറിച്ചും,അന്ന് ഇഹ്യാ തുരാസിനോടുള്ള കെ എന്‍ എമ്മിന്റെ അടുത്ത ബന്ധത്തെ കുറിച്ചു മനസ്സിലാക്കിയതിനെ കുറിച്ചും പറഞ്ഞതിന് ശേഷം പറഞ്ഞു : 
"ഈ സംഘടന -കെ എന്‍ എം- കേരളത്തില്‍ വിശ്വാസ സംരക്ഷണത്തിനും തൌഹീദീ ദ അവത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് അവകാശ വാദം.എന്നാല്‍ തൌഹീദിനെ പറ്റിയും യഥാര്‍ത്ഥ സലഫി ആദര്‍ശത്തെ പറ്റിയും അവര്‍ക്കുള്ള അജ്ഞത എനിക്ക് ബോധ്യമായതാണ്‌. 

ഇവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ സംഘടനയുടെ വിത്തായിരുന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ എതിര്‍ ദിശയിലാണ് പോകുന്നത്.അത് അവരുടെ വിശ്വാസത്തിലും സ്വഭാവങ്ങളിലും വിദ്യാഭ്യാസ രീതികളിലും കാണാം.രഹസ്യ പ്രതിജ്ഞ,ഇടുങ്ങിയ സംഘടനാ ബന്ധങ്ങള്‍, തുടങ്ങിയ മത വിരുദ്ധ പ്രവര്‍ത്തികള്‍ അവരുടെ അടുത്തുണ്ട്.ആഹ്ലുസ്സുന്നത്തിന്റെ മന്ഹജിനു നിരക്കാത്ത റാസിയുടെ തഫ്സീര്‍, സിന്ദാനീയുടെ കിത്താബു തൌഹീദ് തുടങ്ങിയവ അവര്‍ പഠിപ്പിക്കുന്നു.ഇവരുടെ വിദ്യാഭ്യാസ സാമൂഹ്യ സേവന പ്രവര്‍ത്തികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇഹ്യാ തുറാസ് ആണ്." 

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

അതെ....ഷെയ്ഖ് അബൂ റവാഹ പറഞ്ഞത് വളരെ കൃത്യം...!!!!കൂടുതല്‍ തെളിവുകള്‍ക്ക് കാത്തിരിക്കുക...

Sunday, February 2, 2014

ഉപകരണങ്ങള്‍ കൊണ്ട് ഫോട്ടോ എടുക്കുന്ന വിഷയത്തില്‍ ഷെയ്ഖ് ഉതയ്മീന്‍ രഹിമാഹുള്ള യുടെ അവസാന നിലപാട്...

ഇസ്‌ലാമിക വിഷയങ്ങളില്‍ ഹവയോടൊത്തത് തെരഞ്ഞു പിടിച്ചു നടക്കുക എന്നത് നമ്മുടെ പരലോകത്തെ തന്നെ നഷ്ടപ്പെടുത്തുന്ന സംഗതിയാണ് എന്ന അറിവ് നമ്മില്‍ നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.ഇനി അടുത്ത ആലിമിനെ അന്വേഷിക്കുക എന്നത് വിശ്വാസികള്‍ക്ക് യോജിച്ചതല്ല.മറിച്ച്,ഖുര്‍ ആനും,സുന്നത്തും പറയുന്നത് കേട്ടാല്‍ പിന്നെ ഹവയെ അനുകൂലിക്കുന്നത് അന്വേഷിക്കേണ്ടുന്ന ഗതികേട് വിശ്വാസികള്‍ക്കുണ്ടാവില്ല.അല്ലാഹു അത്തരം വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തട്ട....

Tuesday, January 14, 2014

അൽ വലാഅ് വൽ ബറാഅ് - ശൈഖ് സാലിഹ് അൽ ഫൗസാൻ.

അഖീദയുടെ അടിസ്ഥാനങ്ങളില്പ്പെട്ട ‘അൽ വലാഅ് വൽ ബറാഅ്’ ഒരുവനിൽ ഇല്ലെന്ന് തെളിയിക്കുന്ന പത്ത് കാര്യങ്ങൾ
-ശൈഖ് സാലിഹ് അൽ ഫൗസാൻ.
1- التشبُهُ بهم في الملبسِ والكلامِ وغيرِهما:
1. വേഷവിധാനം, സംസാരം മുതലായവയിൽ അവിശ്വാസികളോട് സാദൃശ്യയം പുലർത്തൽ.


2-الإقامةُ في بلادِهم وعدمُ الانتقالِ منْها إلى بلادِ المسلمينَ لأجلِ الفرارِ بالدينِ:  
2. അവിശ്വാസികൾക്കിടയിൽ താമസിക്കൽ, തങ്ങളുടെ ദീൻ സംരക്ഷിക്കുവാൻ വേണ്ടി മുസ്ലിം രാജ്യത്തേക്ക് ഹിജ്റ ചെയ്യാതിരിക്കൽ.


3-السفرُ إلى بلادِهم لغرضِ النُزْهةِ ومتعةِ النَّفْسِ.   
3. കുഫ്ഫാറുകളുടെ നാടുകളിലേക്കുള്ള ഉല്ലാസയാത്ര.

4-إعانتُهمْ ومناصرَتُهم على المسلمينَ ومدحُهم والذبُ عنْهُم.
4. മുസ്ലിംകൾക്കെതിരിൽ ശത്രുക്കളെ സഹായിക്കുക, അവരെ പുകഴ്ത്തുക, അവരെ ആദരിക്കുക.


5-الاستعانةُ بهم والثقةُ بهم وتوليتُهم المناصبَ التي فيها أسرارُ المسلمينَ واتخاذهمُ بِطانةً ومستشارينَ.
5. മുസ്ലിംകളുടെ കാവല്ക്കാരായും രഹസ്യ സൂക്ഷിപ്പുകാരായും അവരിൽ നിന്ന് സഹായം എടുക്കൽ, അവരെ ഉപദേശകരായി സ്വീകരിക്കൽ.


6-التأريخُ بتاريخِهم خصوصاً التاريخُ الذي يعبرُ عن طقوسِهم وأعيادِهم كالتاريخِ الميلادي 
6. അവിശ്വാസികളുടെ ഉത്സവങ്ങൾ, ചടങ്ങുകൾ തുടങ്ങിയവയെ അറിയിക്കുന്ന തിയ്യതികൾ കൊണ്ട് തിയ്യതി കുറിക്കൽ.


7-مشاركتُهم في أعيادِهم أو مساعدتُهم في إقامتِها أو تهنئتُهم بمناسبتِها أو حضورُ إقامتِها 
7. അവിശ്വാസികളുടെ ഉത്സവങ്ങളിൽ പങ്കാളിയാവൽ, അവ ആഘോഷിക്കുവാൻ അവരെ സഹായിക്കൽ, ആശംസയർപ്പിക്കൽ.


8-مدحُهم والإشادةُ بما همْ عليه من المدنيةِ والحضارةِ والإعجابِ  بأخلاقِهم ومهاراتِهم دونَ نظرٍ إلى عقائدِهمْ الباطلةِ ودينِهمُ الفاسدِ 
8. അവിശ്വാസികൾ വെച്ചുനടക്കുന്ന അവരുടെ നിരർഥക വിശ്വാസങ്ങളും വഴിപിഴച്ച ആദർശങ്ങളും നോക്കാതെ അവരുടെ സംസ്കാരങ്ങളിലും നാഗരികതയിലും സ്വഭാവങ്ങളിലും അത്ഭുതംകൂറലും അതിലവരെ അഭിനന്ദിക്കലും.


9-التسمي بأسمائِهمْ
9. അവരുടെ പേര്‌ വെക്കൽ


10-الاستغفارُ لهمْ والترحمُ عليهِم
10. അവർക്ക് പാപമോചനത്തിനും കാരുണ്യത്തിനും വേണ്ടി പ്രാർഥിക്കൽ.Saturday, December 28, 2013

അല്ലാഹു അവതരിപ്പിച്ചതിനു പുറമെ വിധിക്കുന്ന ഭരണത്തിന്റെ വിധി: ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്

ചോദ്യം: അല്ലാഹു അവതരിപ്പിച്ചതിനു പുറമെയുള്ള നിയമങ്ങൾ കൊണ്ട് വിധിക്കുന്നവർ കാഫിറുകൾ ആണോ? ഇനി അഥവാ അവർ മുസ്ലിം ഉമ്മത്തിൽ പെട്ടവർ ആണെങ്കിൽ എന്താണ്‌ ഈ ആയത്തിനുള്ള വിശദീകരണം? അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു അവിശ്വാസികൾ ( സൂറ: അൽ മാഇദ 44)

ഉത്തരം:
അല്ലാഹു അവതരിപ്പിച്ച നിയമങ്ങൾക്ക് പുറമെയുള്ള മനുഷ്യ നിർമിത നിയമങ്ങൾകൊണ്ട് വിധിക്കുന്നവർ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത തരക്കാർ ആയിരിക്കും. മതേതരത്വ നിയമങ്ങൾ അല്ലാഹു അവതരിപ്പിച്ചതിനേക്കാളും ഉത്തമമാണെന്ന് വിശ്വസിച്ച് കൊണ്ട് വിധിക്കുന്നവർ ഇജ്മാഅ് പ്രകാരം കാഫിറുകൾ ആണ്‌. അതുപോലെ തന്നെ അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കൽ ആണ്‌ വേണ്ടത്, ഉത്തമം എന്ന് അറിഞ്ഞ് കൊണ്ട്, മനുഷ്യ നിർമിത നിയമങ്ങൾ കൊണ്ട് വിധിക്കുന്നതിനു കുഴപ്പമില്ല എന്ന രീതിയിൽ പ്രവർത്തിച്ചാൽ അവർ കാഫിറാണ്‌. കാരണം അവർ അല്ലാഹു ഹറാമാക്കിയതിനെ ഹലാൽ ആക്കുകയാണ്‌ ചെയ്യുന്നത്.

അതേസമയം അല്ലാഹു അവതരിപ്പിച്ചത് കൊണ്ടാണ്‌ വിധിക്കേണ്ടത് അല്ലാത്തത് കുഫ്റ് ആണ്‌ എന്ന വ്യക്തമായ ബോധത്തോടെ എന്തെങ്കിലും ഭൗതിക നേട്ടത്തിനു വേണ്ടിയോ എതിരാളിയോടുള്ള ശത്രുത മൂലമോ വേറെ വല്ല കാരണങ്ങൾ മൂലമോ അല്ലാഹു അവതരിപ്പിച്ചതിനു പുറമെ വിധിച്ചാൽ അവൻ വൻപാപമാണ്‌ ചെയ്യുന്നത്. അവൻ ചെറിയ കുഫ്റിൽ എത്തുകയും ഫാസിഖ് (ശരീഅത്തിനെ തീക്ഷ്ണമായി നിരാകരിക്കൽ)  ആവുകയും ചെയ്യും. ഈ കാര്യം ഇബ്നു അബ്ബാസ്ൽ നിന്നും, താവൂസ്ൽ(റദിയല്ലാഹു അൻഹും) നിന്നും സലഫുകളിൽ പെട്ട  മറ്റു ഇമാമീങ്ങളീൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവാണ്‌ എല്ലാം അറിയുന്നവൻ
وصلى الله على عبده ورسوله نبينا محمد واله وصحبه
source: www.alifta.com

Sunday, December 1, 2013

Photography വിഷയത്തില്‍ ഷെയ്ഖ് ഉതയ്മീന്‍ രഹിമാഹുല്ലയുടെ ഫത്വയുടെ വിശദീകരണം...


ദീനീ വിഷയം കേട്ടാല്‍ "ഞങ്ങള്‍ കേട്ടിരിക്കുന്നു,അനുസരിച്ചിരിക്കുന്നു " എന്ന് പറയേണ്ടുന്ന ആളുകളുടെ മുമ്പില്‍ വളരെ രൂക്ഷമായ ഹദീസുകളിലൂടെ താക്കീത് വന്നിട്ടുള്ള വിഷയത്തിലൊരു ഫത്വ വിവര്‍ത്തനം ചെയ്യേണ്ടി വന്നതില്‍ അല്‍പ്പം വിഷമമുണ്ടെങ്കിലും,കേരളത്തില്‍ പലരുടെയും ഇദ പെടല്‍ കാരണം തകിടം മറിഞ്ഞു കിടക്കുന്ന ഉസൂലുകളില്‍ പലതിനെയും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാന്‍ മാത്രം ശക്തമായ രീതിയിലുള്ള ഒരു ഫത്വയാണ് ഇത് എന്നത് വളരെ സന്തോഷം നല്‍കുന്നു.


കാര്യങ്ങള്‍ എത്ര കേട്ടാലും ഇനിയും ഗൌരവകരമായ രീതിയില്‍ താക്കീത്  നല്‍കുന്ന ഹദീസുകള്‍ വിട്ടൊഴിഞ്ഞു ഹവയെ പിന്തുണയ്ക്കുന്ന പണ്ഡിത ഉദ്ധരനികള്‍ക്ക് വേണ്ടി പരക്കം പായുന്നവര്‍ക്ക് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിന് കൃത്യമായ ഉദാഹരണ സഹിതമുള്ള വിശദീകരണവുമായി അല്‍ അല്ലാമാ അല്‍ മുഹദ്ദിസ് മുഖ്‌ബില്‍ ഇബ്നു ഹാദീ അല്‍ വാദിഈ യുടെ ശക്തമായ താക്കീത് അധികം വൈകാതെ വിവര്‍ത്തനം ചെയ്യപ്പെടും.ഇന്‍ ഷാ അല്ലാഹ്.
ഇതൊരു ഗുണ പാഠം മാത്രമാണ്.ഏതൊരു വിഷയത്തിലും ഇത്തരത്തില്‍ ഫത്വ ഇറങ്ങിയാലെ അനുസരിക്കൂ എന്ന് പറയുന്ന സഹോദരന്മാരുണ്ടെങ്കില്‍ ഹിദായത്തിന് വേണ്ടി പ്രാര്‍ഥിക്കുക.
ഫോട്ടോ എന്ന വന്‍ പാപത്തില്‍ ഇനിയും നമ്മള്‍ പിടിച്ചു തൂങ്ങണോ എന്നത് ഗൌരവകരമായി ചിന്തിക്കുക.അന്ത്യ നാളില്‍ ഏറ്റവും അധികം ശിക്ഷിക്കപ്പെടുന്നത് ഫോട്ടോ എടുക്കുന്നവരാണ്....നഊദു ബില്ലാഹ്. .അല്ലാഹുവും റസൂലും പറഞ്ഞാല്‍ കേട്ടിരിക്കുനു,അനുസരിച്ചിരിക്കുന്നു എന്ന നിലപാടാണ് വിശ്വാസികള്‍ക്ക് ഗുണകരം..നമുക്ക് ഇഷ്ടപ്പെട്ടത് നാം ത്യജിക്കുമ്പോഴാണ് നാം സ്വര്‍ഗത്തിന് അര്‍ഹാരാവുന്നത്.അല്ലാഹു അ'ലം

അല്ലാഹുവേ..ഞങ്ങള്‍ കേട്ടിരിക്കുന്നു,അനുസരിച്ചിരിക്കുന്നു......

Click here to download pdf....