Showing posts with label Books. Show all posts
Showing posts with label Books. Show all posts

Monday, September 22, 2014

സ്ത്രീകള്‍ മുഖം മറക്കല്‍...

മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നതുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചില പണ്ഡിത ഉദ്ധരണികളുടെ മലയാള വിവര്‍ത്തനം..


സ്ത്രീകള്‍ മുഖം മറക്കല്‍ pdf

Friday, August 15, 2014

ഉസൂലുസ്സുന്ന - ഇമാം അഹ്മദ് ബ്ന്‍ ഹന്ബല്‍ റഹിമഹുള്ള

ഇമാമുസ്സുന്ന അഹ്മദ് ബന്‍ ഹന്ബല്‍ രചിച്ച ഉസൂലുസ്സുന്ന എന്ന പ്രധാനപ്പെട്ട കൃതിയുടെ വിവര്‍ത്തനം.വായിക്കുക.
ഉസൂലുസ്സുന്ന മലയാളം (pdf)

متن أصول السنة للإمام أحمد (audio)

Thursday, July 3, 2014

ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം

മസ്ജിന്നബവിയുടെ ഇമാമും ഖതീബുമായ അബ്ദുല്‍ മുഹ്സിന്‍ ബ്ന്‍മുഹമ്മദ്‌ അല ഖാസിം രചിച്ച ഈ ലേഖനം ഖുര്‍ആന്‍ ഹിഫ്ദ് ആക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടും..ഇന്‍ ശ അല്ലാഹ്...Tuesday, June 24, 2014

ശയ്ഖുല്‍ ഇസ്‌ലാം ഇബ്നു തയ്മിയ തന്റെ മാതാവിനെഴുതിയ കത്തും മാതാവിന്റെ മറുപടിയും...

ശയ്ഖുല്‍ ഇസ്‌ലാം ഇബ്നു തയ്മിയയും അദ്ദേഹത്തിന്റെ മാതാവിനും, മാതാവ് തിരിച്ചും എഴുതിയ കത്തുകള്‍ ആണിത്.നമ്മളില്‍ പെട്ട ഓരോരുത്തരും ദീനിന് എത്ര മാത്രം പ്രാധാന്യം നല്‍കേണ്ടതുണ്ട് എന്ന് സലഫുകളുടെ ജീവിതത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു കത്ത്..

Sunday, June 15, 2014

അബ്ദുല്‍ അസീസ്‌ ബ്നു അബ്ദുള്ള ബിന്‍ ബാസ് ഇറ്റലി യില്‍ നിന്നുള്ള മുസ്ലിം യുവാവിനെഴുതിയ കത്ത്...


അല്ലാഹുവിലേക്കുള്ള ദഅവത്തിന് വേണ്ടിയല്ലാതെ ശിര്‍ക്കും കുഫ്റം നിറഞ്ഞു നില്‍ക്കുന്ന ഒരു നാട്ടില്‍ സ്ഥിര താമസം അനുവദിക്കപ്പെടുകയില്ല....അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് എഴുതുന്നു...Click here to download pdf....

Monday, April 14, 2014

ഫോട്ടോഗ്രഫിയും, ചിത്രം വരക്കലും തമ്മില്‍ തരം തിരിക്കുന്നവര്‍ക്ക് ഷെയ്ഖ് അല്‍ബാനിയുടെ മറുപടി...

കാര്യമായ തെറ്റി ധരിപ്പിക്കപ്പെട്ട ഒരു വിഷയത്തില്‍ ഷെയ്ഖ് അല്‍ബാനി നല്‍കിയ സുന്ദരമായ മറുപടിയാണ് അറ്റാച് ചെയ്തിരിക്കുന്നത്. PHOTOGRAPHY എന്ന വന്‍ പാപത്തില്‍ നിന്ന് വിട്ടു നില്‍ക്കുക.അല്ലാഹുവിനെയും അവന്റെ ശിക്ഷയും ഭയപ്പെടുക..വായിക്കുക..ജീവിതത്തില്‍ പകര്‍ത്തുക..അല്ലാഹു തൌഫീക്ക് നല്‍കട്ടെ..

Friday, January 10, 2014

സലഫുകളുടെ ജീവിതം

സച്ചരിതരായ സലഫുകളുടെ ജീവിതം വളരെ കൃത്യമായി അറിയിക്കുന്ന മലയാളത്തിലെ ഏറ്റവും നല്ല ഗ്രന്ഥം. ഏവരും വായിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.പരമാവധി പ്രചരിപ്പിക്കുക...


Tuesday, December 17, 2013

താഗൂത്തിന്റെ അർത്ഥം....

ആരാണോ താഗൂത്തിനെ നിഷേധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നത് അവൻ ബലമുള്ള കയറിൽ ( ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയിൽ) മുറുകെ പിടിച്ചിരിക്കുന്നു എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുള്ളതാണ്.ആരാണ് താഗൂത്ത് എന്നറിയേണ്ടത് ഒരാളുടെ തൗഹീദ് പൂർത്തിയാവാൻ അനിവാര്യമാനെന്നർത്ഥം.ഈ സാങ്കേതിക പദത്തെ പറ്റി  തൗഹീദിന്റെ മുജദ്ദിദായിരുന്ന ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹ്ഹാബ് എഴുതിയിട്ടുള്ള ഒരു സംക്ഷിപ്ത രിസാലയാനിത്.മുസ്ലിം രാജാക്കന്മാർക്കെതിരെ വിപ്ലവമുണ്ടാക്കുന്ന ഖവാരിജുകളുടെ ദുര്വ്യാഖ്യാനങ്ങളിൽ നിന്നും അഴ കുഴമ്പന്മാരുടെ അവഗണനയിൽ നിന്നും മാറി,വസ്തുത മനസ്സിലാക്കാൻ ഇതൊരു സൂചന നല്കും.In sha allah...Tuesday, December 10, 2013

കുവൈത്തിലെ ഇഹ്യാഉതുറാസ് എന്ന സംഘടനയുടെ യാഥാർഥ്യം

കുവൈത്തിലെ ഇഹ്യാഉ തുരാസിനെ കുറിച്ചു പണ്ഡിതന്മാർ അവരുടെ അനുഭവങ്ങളിൽ നിന്ന് എടുത്ത് പറഞ്ഞു വിശദീകരിച്ച കാര്യങ്ങൾ നിങ്ങളുടെ മുന്നിലേക്ക്‌ സമര്പ്പിക്കുകയാണ്.
പണ്ഡിതന്റെ അനുവാദത്തോടു കൂടി പരിഭാഷപ്പെടുത്തപ്പെട്ട പുസ്തകം ആണ്.ഗൌരവത്തോടു കൂടി വായിക്കുക.അള്ളാഹു അനുഗ്രഹിക്കട്ടെ.വായിച്ചു ആവശ്യമായ തീരുമാനങ്ങൾ എടുക്കുക...

ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന പത്തു കാരണങ്ങൾ

ഇസ്ലാമിൽ നിന്ന് ഒരാൾ പുറത്തു പോകുന്ന കാരണങ്ങൾ ഉലമാക്കൾ  ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവുദ്ധരിച്ചു കൊണ്ട് വിശദീകർച്ചിട്ടുണ്ട്. ഈ കാരണങ്ങൾ  പഠിക്കേണ്ടത് വളരെ അനിവാര്യമാകുന്നു. കാരണം അവ മനസ്സിലാക്കാത്തവൻ അവയിൽ  പെട്ടു  പോകാൻ സാധ്യതയുണ്ട്.
അല്ലാഹു സുബ്‌ഹാനഹു വ തആലാ നമ്മെയെല്ലാവരെയും അവന്റെ സത്യദീനിൽ മരണം വരെ ഉറപ്പിച്ചു നിർത്തുമാറാകട്ടെ .
നജ്ദിലെ  മുജദ്ദിദായിരുന്ന  ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ബിൻ  അബ്ദുൽ വഹ്ഹാബിന്റെ ഈ രിസാല എല്ലാവരും ശ്രദ്ധയോടെ വായിക്കുക !

Friday, December 6, 2013

ദമ്മാജിന്റെ ചരിത്രം...

ഷയ്ഖ് മുഖ്‌ബിലിനെ കുറിച്ചും,ദാറുൽ ഹദീസിനെ കുറിച്ചും,അവിടെ നടക്കുന്ന യുദ്ധത്തെ കുറിച്ചും,അവിടെയുള്ള ആളുകൾ അനുഭവിക്കുന്ന ഞെട്ടിപ്പിക്കുന്ന യാതനകളെ കുറിച്ചും ഒരു ലഘു വിവരണം... 


വിവർത്തനം  : ഉമ്മുൽ അശ്ബാൽ 
Thursday, December 5, 2013

ഭാര്യാ ഭർത്താക്കന്മാർക്കുള്ള ഉപദേശങ്ങൾ - ഷെയ്ഖ് അൽബാനി (റ)

ഷെയ്ഖ് നാസിരുദ്ധീൻ അല്ബാനി തന്റെ آداب الزفاف في السنة المطهرة എന്ന കിത്താബിൽ കൊടുത്ത ഭാര്യ ഭർത്താക്കന്മാർക്ക് ഉള്ള ഉപദേശം ആണിത് ...
വിവർത്തനം  : അബൂ ആഇശ

Tuesday, December 3, 2013

ദാറുൽ ഹദീസ് ദമ്മാജിന്റെ സവിശേഷതകൾ...

യെമെനിലെ മുഹദ്ദിസും ,മുജദ്ദിദുമായിരുന്ന ഷെയ്ഖ് മുഖ്‌ബിൽ ബിൻ ഹാദീ അൽ വാദിഈ സ്ഥാപിക്കുകയും,പിന്നീട് അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഷെയ്ഖ് യഹ്യ അൽ ഹജൂരി നേതൃത്വം വഹിക്കുകയും ചെയ്യുന്ന ദാറുൽ ഹദീസ് ദമ്മാജിന്റെ സവിശേഷതകൾ വായിക്കുക... ഒന്നാമത്തെ സവിശേഷത : അതിന്റെ സ്ഥാപകൻ ഷെയ്ഖ് മുഖ്‌ബിൽ ബിൻ ഹാദീ അൽ വാദിഈ 

 Click here to download Part 1

രണ്ടാമത്തെ സവിശേഷത : ഷെയ്ഖ് മുഖ്‌ബിലിന്റെ പിൻഗാമി ഷെയ്ഖ് യഹ്യ

Click here to download Part 2

മൂന്നാമത്തെ സവിശേഷത : ദാറുൽ ഹദീസ് ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്... 

Click here to download Part 3

to be continued....

Saturday, November 30, 2013

ഇതാണ് നമ്മുടെ അഖീദയും ദ:അവത്തും

യെമെനിലെ മുജദ്ദിദും,മുഹദ്ദിസുമായ ഷെയ്ഖ് മുഖ്‌ബില്‍ ഇബ്നു ഹാദീ അല്‍ വാദിഈ റഹിമഹുല്ലാഹ് രചിച്ചിട്ടുള്ള ഇതാണ് നമ്മുടെ ദഅവത്തും അഖീദയും എന്ന പുസ്തകം.ഏതൊരാളും വായിക്കേണ്ടതായ ഒരു പുസ്തകമാണ് ഇത് എന്നതില്‍ സംശയമില്ല.ഉപകാരപ്പെടുത്തുക...Click here to download this book....

Friday, November 29, 2013

ഇസ്ലാം സൗഭാഗ്യത്തിന്റെ മതം..

യെമനിലെ ദാറുൽ ഹദീഥ് അസ്സലഫീയ്യ (ദമ്മാജ്) ലെ അദ്ധ്യാപകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ്‌ ബിന് ഹിസാം ഹഫിദഹുല്ലാഹ് രചിച്ച ഒരു പുസ്തകമാണ് ഇത്. ഇസ്‌ലാം ദീൻ എന്താണു എന്ന് ചുരുങ്ങിയ വാക്കുകളിൽ ശൈഖ് കിത്താബിൽ വിശദീകരിക്കുന്നു . ഇസ്ലാം ദീനിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനായി കൈമാറാവുന്ന ഒരു ലഘുലേഖയായി ഇത് ഉപയോഗിക്കാം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ അച്ചടിച്ചു വിതരണം ചെയ്യുവാനുള്ള അവകാശം എല്ലാ മുസ്ലിംകൾക്കും വിട്ടു തന്നിരിക്കുന്നു.

ഗ്രന്ഥകാരനായ ശൈഖ്, ബുഖാരി , മുസ്ലിം , എന്നിവ മന പാഠവും ഇബ്നുഖുദാമയുടെ അൽ മുഗ്നീ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ തഹ്ഖീഖ്നടത്തിയിട്ടുമുള്ള മാന്യദേഹമാകുന്നു . അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ദീനിലേക്കു വാക്ക് കൊണ്ടും പ്രവര്ത്തി കൊണ്ടും സ്വഭാവം കൊണ്ടും ക്ഷണിക്കുന്ന പ്രബോധകരാക്കി മാറ്റി അനുഗ്രഹിക്കട്ടെ.To download please click here....
Click here to read English Translation of this book....Thursday, November 28, 2013

മാനസിക രോഗങ്ങളും ടെന്‍ഷനും - ചില പരിഹാര മാര്‍ഗങ്ങള്‍

ദമ്മാജിലെ ആഹ്ലുസ്സുന്നയുടെ ഡോക്ടര്‍ ആയ ഫൈസല്‍ അല്‍ വാദിഈ തയാറാക്കിയ ലഖു പുസ്തകം. 

വിവര്‍ത്തനം: അബൂ മുഹമ്മദ്‌ സാജിദ് ബിന്‍ ഷെരിഫ് 

മന സംഘര്‍ഷങ്ങള്‍  അനുഭവിക്കുന്ന സഹോദരി,സഹോദരന്മാര്‍ക് ഉപകാരപ്പെടുമെന്ന വിശ്വാസത്തോടെ...മനസ്സിന്റെ സ്രഷ്ടാവ് അവതരിപ്പിച്ച പ്രതിവിധികള്‍ നിങ്ങള്‍ക്ക് മുന്നില്‍  ..إنشا الله


Click Here To Download pdf...

Monday, November 25, 2013

ISLAM is The Religion of Happiness...

"Islam is The Religion of Happiness" is a book written by Shaykh Muhammed Ibn Hizaam Al ba'daani and translated to English by Aboo muhammed Sajid Ibnu Shareef.


To download please click here...
Click here to read Malayalam Translation...Sunday, November 24, 2013

മുസ്‌ലിം സഹോദരിമാർക്ക് ഒരു അമൂല്യ സമ്മാനം !!!


"സ്ത്രീകൾ പുറത്തിറങ്ങുകയും അന്യ പുരുഷന്മാരുടെ കൂടെ ജോലി ചെയ്യുകയും ചെയ്യുന്നതിന്റെ കുഴപ്പങ്ങൾ"

ശൈഖ് ഇബ്നു ബാസ് റഹിമഹുള്ളായുടെ പ്രയോജനപ്രദമായ ഒരു ഗ്രന്ഥമാണിത്.
എല്ലാ സഹോദരിമാരും മനസ്സിരുത്തി വായിക്കുകയും ചിന്തിക്കുകയും ചെയ്യുക. സ്ത്രീകളെ  ഇസ്ലാമിന്റെ മര്യാദകൾ പഠിപ്പിക്കാതെ അവഗണിക്കുന്നത് അവര്ക്കുള്ള മതപരമായ അവകാശങ്ങൾ തടയലും അവരെ ക്രൂരമായി വഞ്ചിക്കലുമാണെന്നു പുരുഷന്മാരും ഓര്ക്കുക അല്ലാഹു നമുക്കെല്ലാവർക്കും ഉപകാരപ്രദമായ അറിവും സ്വീകാര്യമായ പ്രവര്ത്ത്തികളും നൽകി അനുഗ്രഹിക്കുകയും നമ്മെയെല്ലാവരെയും എല്ലാ വിധ ഫിത്ത്നകളിൽ നിന്നും കാത്തു രക്ഷിക്കുകയും ചെയ്യട്ടെ!


Click here to download pdf...ഹജ്ജിനു പോകുന്നവര്‍ക്ക് അവിടെ നിന്ന് സൌജന്യമായി ലഭിക്കുന്ന ലഘു കൃതിയാണിത്.വിവര്‍ത്തനം ചെയ്തിരിക്കുന്നത് സഹോദരന്‍ അബൂ മുഹമ്മദ്‌ സാജിദ് ഇബ്നു ശരീഫ് 


പ്രധാന ഭാഗങ്ങള്‍