Monday, April 14, 2014

ഫോട്ടോഗ്രഫിയും, ചിത്രം വരക്കലും തമ്മില്‍ തരം തിരിക്കുന്നവര്‍ക്ക് ഷെയ്ഖ് അല്‍ബാനിയുടെ മറുപടി...

കാര്യമായ തെറ്റി ധരിപ്പിക്കപ്പെട്ട ഒരു വിഷയത്തില്‍ ഷെയ്ഖ് അല്‍ബാനി നല്‍കിയ സുന്ദരമായ മറുപടിയാണ് അറ്റാച് ചെയ്തിരിക്കുന്നത്. PHOTOGRAPHY എന്ന വന്‍ പാപത്തില്‍ നിന്ന് വിട്ടു നില്‍ക്കുക.അല്ലാഹുവിനെയും അവന്റെ ശിക്ഷയും ഭയപ്പെടുക..വായിക്കുക..ജീവിതത്തില്‍ പകര്‍ത്തുക..അല്ലാഹു തൌഫീക്ക് നല്‍കട്ടെ..

Monday, April 7, 2014

ലാമിയ : ശൈഖുൽ ഇസ്ലാം ഇബ്നു തെയ്മിയയുടെ പ്രശസ്തമായ കവിത


يا سائلي عن مذهبي وعقيدتي *** رزق الهدى من للهداية يسأل

എന്റെ മദ്ഹബിനെയും അഖീദയെയും കുറിച്ച്‌ ചോദിക്കുന്നവനേ... 
തീർച്ചയായും ഹിദായത്ത്‌ ചോദിക്കുന്നവൻ നേർമാർഗ്ഗത്തിലേക്ക്‌ നയിക്കപ്പെടുന്നതാണ്. 

اسمع كلام محقق في قوله *** لا ينثني عنه ولا يتبدل

താൻ പറയുന്നതിന്റെ യാഥാർത്ഥ്യം ഉറപ്പാക്കിയവന്റെ വർത്തമാനം നീ കേൾക്കൂ... 
അതെ, അതിനെ മാറ്റാതെ അതിൽ നിന്ന് വ്യതിചലിക്കാതെ... 

حب الصحابة كلهم لي مذهب *** ومودة القربى بها أتوسل

മുഴുവൻ സ്വഹാബത്തിനോടുമുള്ള പ്രിയം, അതാണെന്റെ മദ്‌ഹബ്.
അഹ്‌ലുബൈത്തിനോടുള്ള സ്നേഹബന്ധം, അതാണെന്റെ വസീല. 

ولكلهم قدر وفضل ساطع *** لكنما الصديق منهم أفضل

അവരിൽ ഓരോരുത്തർക്കും അവരുടേതായ പദവികളും  ശ്രേഷ്ടതകളുമുണ്ട്‌. 
എന്നാൽ അവരിൽ ഏറ്റവും ശ്രേഷ്ടൻ സിദ്ധീഖ്‌ (അബൂബക്കർ) തന്നെ.

وأقول في القرآن ما جاءت به *** آياته فهو القديم المنزل

ക്വുർആനെ സംബന്ധിച്ച്‌, അതിൽ ആയത്തുകളായി എന്തെല്ലാമുണ്ടോ, അതെല്ലാം... 
അല്ലാഹുവിൽ നിന്ന് ഇറക്കപ്പെട്ടതാണെന്ന് 
ഞാൻ പറയുന്നു.

واقول قال الله جل جلاله ******المصطفى الهادي ولا اتأول

ജല്ല ജലാലായ അല്ലാഹുവും അവന്റെ മുസ്തഫയും ഹാദി യുമായ പ്രവാചകനും പറഞ്ഞു എന്നു പറയുമ്പോൾ
ഞാൻ അത്‌ തഅ് വീൽ(വ്യാഖ്യാനം) ചെയ്യുന്നില്ല.

وجميع آيات الصفات أمرُّها *** حقاً كما نقل الطراز الأول

ആദ്യ കാലക്കാർ 
സ്വിഫ്ഫാത്തുകളുടെ ആയത്തുകളെ സത്യസന്ധമായി എങ്ങനെ എത്തിച്ചുവോ, അതുപോലെത്തന്നെ ഞാനുമവയെ എത്തിച്ചു കൊടുക്കുന്നു.

وأرد عهدتها إلى نقّالها *** وأصونها من كل ما يُتخيل

അവർ ഏതൊരു ഉത്തരവാദിത്തത്തോടെ അത്‌ നിർവഹിച്ചുവോ, അതേ ഉത്തരവാദിത്തം ഞാനും പാലിക്കുന്നു. എല്ലാവിധ സങ്കൽപ്പങ്ങളിൽ നിന്നും ഞാനവയെ കാത്തുസൂക്ഷിക്കുന്നു.

قبحاً لمن نبذ القرآن وراءه *** وإذا استدل يقول قال الأخطل

ക്വുർആൻ തന്റെ പിന്നിലേക്ക്‌ വലിച്ചെറിയുന്നവന്ന് നിന്ദ്യത തന്നെ, 'തെളിവുകൾ ചോദിക്കുമ്പോൾ അഖ്താൽ (കൃസ്ത്യാനികൾ) പറഞ്ഞു' എന്ന് പറയുന്നവന്നും.

والمؤمنون يرون حقاً ربهم *** وإلى السماء بغير كيف ينزل

മുഅ് മിനുകൾ യഥാർത്ഥമായും തങ്ങളുടെ റബ്ബിനെ കാണുക തന്നെ (ആഖിറത്തിൽ) ചെയ്യുമെന്നും, അവൻ
ആകാശങ്ങളിലേക്ക്‌ ഇറങ്ങുമെന്നും ഞാൻ വിശ്വസിക്കുന്നു, അതിനെ തക്‌ യീഫ്‌ (രൂപപ്പെടുത്തൽ) ചെയ്യാതെ. 

وأقر بالميزان والحوض الذي *** أرجو بأني منه رياً أنهل

മീസാനിലും ഹൗളിലും ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു, 
അതിൽ നിന്നു ദാഹം ശമിപ്പിക്കുന്നവരിൽ ഉൾപ്പെടാൻ ഞാൻ കൊതിക്കുന്നു. 

وكذا الصراط يمد فوق جهنم *** فموحد ناج وآخر مهمل

അതുപോലെത്തന്നെ ജഹന്നമിന്റെ മുകളിലുള്ള സ്വിറാത്തിലും
അതിൽ നിന്ന് രക്ഷപ്പെടുന്നവരും അതിൽ ഉപേക്ഷിക്കപ്പെടുന്നവരും ഉണ്ട്‌ എന്നതിലും ഞാൻ വിശ്വസിക്കുന്നു. 

والنار يصلاها الشقي بحكمة *** وكذا التقي إلى الجنان سيدخل

അല്ലാഹുവിന്റെ ഹിക്മത്ത്‌ പ്രകാരം ദൗർഭാഗ്യവാൻ നരകത്തിൽ എരിക്കപ്പെടുമെന്നും, 
അതേപോലെ മുത്വഖികൾ ജന്നാത്തുകളിൽ പ്രവേശിക്കപ്പെടുമെന്നും

ولكل حي عاقل في قبره *** عمل يقارنه هناك ويسأل

ബുദ്ധി ഉറച്ച്‌ ജീവിച്ച ഓരോ മനുഷ്യന്റെയും ഖബറിലേക്ക്‌
അവന്റെ ചെയ്തികൾ അനുഗമിക്കുമെന്നും അവൻ ചോദ്യം ചെയ്യപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നു. 

هذا اعتقاد الشافعي ومالك *** وأبي حنيفة ثم أحمد ينقل

ഇതത്രെ ശാഫിയുടെയും, മാലികിന്റെയും മദ്‌ഹബ്, 
അബൂഹനീഫയിൽ നിന്നും അഹ്മദിൽ നിന്നും എത്തിക്കപ്പെട്ടതും ഇത്‌ തന്നെ

فإن اتبعت سبيلهم فموفق *** وإن ابتدعت فما عليك معول

അവരുടെ വഴി നീ പിന്തുടരുകയാണെങ്കിൽ, നീ വിജയി തന്നെ... 
ഇനി നീ ബിദ്‌ അത്തിൽ അകപ്പെടുകയാണെങ്കിൽ ഒരു സഹായവും നിനക്കില്ല തന്നെ.


Sunday, April 6, 2014

"നമ്മുടെ സ്രിഷ്ടിപ്പിന്റെ ലക്ഷ്യമെന്ത്???" അബു ദാവൂദ് സല്‍മാന്‍ അല്‍ ഹിന്ദിയുടെ നസ്വീഹ...

അരീക്കോട് സുല്ലമുസ്സലാമിലും, തമിഴ്നാട്ടിലെ ഉമറാബാദിലും പഠനം നടത്തിയ ശേഷം, അഞ്ചു വര്‍ഷത്തിലധികമായി ഷെയ്ഖ് യാഹ്യ യുടെ അടുത്തു ദമ്മാജില്‍ പഠിക്കുന്ന അബൂ ദാവൂദ് സല്‍മാന്‍ അല്‍ ഹിന്ദി കേരളത്തിലുള്ളവര്‍ക്കായി കഴിഞ്ഞ ആഴ്ച നല്‍കിയ നസീഹ....Click here to download this.....