Saturday, March 29, 2014

സ്ത്രീകള്‍ മിക്സഡ്‌ സ്കൂളുകളില്‍ പോകുന്നതിനെ കുറിച്ച് കെ എം മൌലവിയുടെ ഉപദേശം ...

.....!!!!!!ഷെയ്ഖ് അബൂ റവാഹ അല്‍ മൌരീ , 1429 ലെ തന്റെ കേരള സന്ദര്‍ശനത്തെ കുറിച്ചും,അന്ന് ഇഹ്യാ തുരാസിനോടുള്ള കെ എന്‍ എമ്മിന്റെ അടുത്ത ബന്ധത്തെ കുറിച്ചു മനസ്സിലാക്കിയതിനെ കുറിച്ചും പറഞ്ഞതിന് ശേഷം പറഞ്ഞു : 
"ഈ സംഘടന -കെ എന്‍ എം- കേരളത്തില്‍ വിശ്വാസ സംരക്ഷണത്തിനും തൌഹീദീ ദ അവത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് അവകാശ വാദം.എന്നാല്‍ തൌഹീദിനെ പറ്റിയും യഥാര്‍ത്ഥ സലഫി ആദര്‍ശത്തെ പറ്റിയും അവര്‍ക്കുള്ള അജ്ഞത എനിക്ക് ബോധ്യമായതാണ്‌. 

ഇവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ സംഘടനയുടെ വിത്തായിരുന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ എതിര്‍ ദിശയിലാണ് പോകുന്നത്.അത് അവരുടെ വിശ്വാസത്തിലും സ്വഭാവങ്ങളിലും വിദ്യാഭ്യാസ രീതികളിലും കാണാം.രഹസ്യ പ്രതിജ്ഞ,ഇടുങ്ങിയ സംഘടനാ ബന്ധങ്ങള്‍, തുടങ്ങിയ മത വിരുദ്ധ പ്രവര്‍ത്തികള്‍ അവരുടെ അടുത്തുണ്ട്.ആഹ്ലുസ്സുന്നത്തിന്റെ മന്ഹജിനു നിരക്കാത്ത റാസിയുടെ തഫ്സീര്‍, സിന്ദാനീയുടെ കിത്താബു തൌഹീദ് തുടങ്ങിയവ അവര്‍ പഠിപ്പിക്കുന്നു.ഇവരുടെ വിദ്യാഭ്യാസ സാമൂഹ്യ സേവന പ്രവര്‍ത്തികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇഹ്യാ തുറാസ് ആണ്." 

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

അതെ....ഷെയ്ഖ് അബൂ റവാഹ പറഞ്ഞത് വളരെ കൃത്യം...!!!!കൂടുതല്‍ തെളിവുകള്‍ക്ക് കാത്തിരിക്കുക...

Wednesday, March 26, 2014

കേരളത്തിലുള്ളവര്‍ക്ക് ഷെയ്ഖ് അബ്ദുസ്സമദ് കാതിബിന്റെ നസ്വീഹ...

ലോകമരിയപ്പെട്ട ആലിമായ ഷെയ്ഖ് അബ്ദുസ്സമദ് കാത്തിബ് കേരളത്തിലുള്ളവര്‍ക്കായി നല്‍കിയ മലയാളത്തിലുള്ള ചോദ്യോത്തരം.ഇല്‍മിയായ ,ഇസ്സത്തുള്ള ഈ ദര്സ് ശ്രവിക്കുക...barakallahu feekum..

അദ്ദേഹത്തിന്റെ ലഘുവായ ജീവ ചരിത്രം...

AsShaikh AbdusSamad alKathib rahimahullah, was one of the scholars of madinah who passed away in the year of 1431. He was born in india in the state of Kerala in the respected family of nobility and modesty. His father shaikh Muhammad alKathib was a well known scholar who was a dedicated caller to thawheed in the land of kerala. Shaikh muhammad alKathib sent his son, Shaikh AbdusSamad to the land of Hijaz to seek knowledge there from the scholars of that blessed land when the latter was just 16 years old. He joined the institute at Riyadh and learned there. One of his classmates in Riyadh was asShaikh alAllamah muhammad bin Salih alUthaimeen Rahimahullah.

Later he went to the land of Samitha and joined the institute there as teacher and one of his colleagues there was asShaikh alAllamah, the mufthi of Southern saudi then, Ahmad bin yahya anNajmee Rahimahullah.

After working there as a teacher for years, shaikh rahimahullah changed his residence to the the Madinah which was a dream place for him always and joined as a teacher there too. Along with teaching in the college, he used to teach in the masjid nearby his home and many of the well known salafi mashayikh learned the science of alFaraaidh - inheritance- from him. From among them are the noble shaikh salih asSuhaimee, asShaikh abdurRazaq albadr, asShaikh falah ismaeel, along with many others inside and outside the kingdom.

Whenever the mashayikh like shaikh Ahmad najmee and Shaikh alAlbanee visited the city of alMadeenah, they used to visit this noble shaikh in his house. He was very close to shaikh alAllamah alMUhajir Hammad alAnsaree rahimahullah to an extent that the latter was kept a cot in his home for the shaikh rahimahullah!

Shaikh has authored a great book in the fiele of inheritence "kitab alfaraaid" which contains hundreds of pages and is of great value. The book is being taught in many institutes worldwide, including the islamic university at Madeenah.

This book is a good proof for shaikh's deep knowledge and sound language , Rahimahullah.
Shaikh was known for his interest in da'wah. He used to go to remote deserts and give da'wah to the people there who are often far away from the knowledge and people of knowledge. Whenever he see an old man he used to approach him and teach him the correct aqeeda saying that these people dont have many days left in their life!

The strange thing that even prompted me to write this post is that this shaikh and his knowledge are really unknown to many!Even his duroos are hardly seen distributed, wallahul mustha aan!

He was strong in his Aqeedah as it is clear to me listening to a few of his tapes that i found after long search,

i quote a few statements of the shaikh for you to know how strong he was in aqeedah along with his vast knowledge.


"People are busy memorizing the books like zadul mustaqni', which contains very little verses from quran or hadeeths, whenever i see such books that people are busy with, i remember the speech of my rabb "ومنهم أميون لا يعلمون الكتاب إلا أماني " which means that there are people (among the jews and nasaaraa) those who dont know the book except as baseless hopes!"

*He also stated "If somebody claims that i am a mawdoodee, zaidee, .... then he is a mushrik"
explaining the aayah "ولا تكونوا من المشركين "*
Both these statements can be heard in the first tape of his sharh on the mathn of arRahabiyyah.
May Allah have mercy on him and bless ahlussunnah in kerala with someone who takes the shaikh's place in teaching the people the book and sunnah

source : aloloomenglish  

Click here to download mp3...
 

Thursday, March 13, 2014

ക്രൈസ്തവരോട് ചില ചോദ്യങ്ങൾ; ഇമാം ഇബ്നുൽ ഖയ്യിം


A question to Christians-
Poem by
Imam ibnul Qayyim rahimahullah


اعباد المسيح لنا سؤال….نريد جوابه ممن و عاه
O Christ-worshippers! We want an answer to our question [from your wise ones],

ഓ! യേശു ആരാധകരേ! ഞങ്ങൾക്ക്‌ ഒരു ചൊദ്യമുണ്ട്‌; നിങ്ങളിൽ അറിവുള്ളവരിൽ നിന്ന് ഉത്തരം തേടിക്കൊണ്ട്‌...

إذا مات الإله بصنع قوم….أماتوه فما هذا الإله
If the Lord was murdered by some people’s act, what kind of god is this?

ഇലാഹ്‌ ഒരു ജനതയാൽ കൊല്ലപ്പെട്ടുവെങ്കിൽ ഏതു തരത്തിലുള്ള ഇലാഹാണു ഇത്‌! 

وهل أرضاه ما نالوه منه….فبشراهم إذا نلوا رضاه
We wonder! Was He pleased by what they did to Him? If yes, blessed be they, they achieved His pleasure,

അവർ ചെയ്തതിൽ അവൻ അവരെ തൃപ്തിപ്പെട്ടുവോ? എങ്കിൽ അവർ സൗഭാഗ്യവാന്മാർ! അവന്റെ  തൃപ്തി അവർ നേടിയല്ലോ!

وإن الذي فعلوه فيه….فقؤتهم إذا أوهت قواه
But if He was discontented, this means their power had subjugated Him!

അവൻ തൃപ്തനല്ലെങ്കിലോ, അവർ അവനെ ശക്തിയിൽ അതിജയിച്ചുവെന്നോ?

وهل بقي الوجود بلا إله….سميع يستجيب لمن دعاه
Was the whole entity left without a Sustainer, so who answered the prayers?

സമസ്തവും ഒരു ഇലാഹില്ലാതെ അവശേഷിച്ചുവെങ്കിൽ ആരാണു അവരുടെ പ്രാർത്ഥനകൾക്ക്‌ ഉത്തരം നൽകിയത്‌?

وهل خلت الطباق السبع لما….ثوى تحت التراب وقد علاه
Were the heavens vacated, when He laid under the ground somewhere?

ഏഴ്‌ ആകാശങ്ങളും കാലിയായിപ്പോയോ?, അവർ അവനെ മണ്ണിൽ മറമാടിയപ്പോൾ!

وهل خلت العوالم من إله….يدبر ها وقد سمرت يداه
Were all the worlds left without a God, to manage while His hands were nailed?

ലോകങ്ങളെല്ലാം ഒരു ഇലാഹില്ലാതെ ആയിപ്പോയോ! അവർ അവന്റെ കരങ്ങളിൽ ആണികൾ തറച്ചപ്പോൾ!

وكيف تخلت الأملاك عنه….بنصرهم وقد سمعوا بكاه
Why did not the angels help Him, when they heard him while he wailed?

മാലാഖമാരെല്ലാം അവനെ തനിച്ചാക്കിപ്പോയോ? അവന്റെ നിലവിളി അവർ കേട്ടിട്ടും?

وكيف أطاقت الخشبات حمل الإله….الحق شد على قفاه
How could the rods stand to bear the True Lord when He was fastened,

ആ വടികൾക്ക്‌ എങ്ങനെ അവനെ താങ്ങാൻ കഴിഞ്ഞു? അവർ അവനെ അവയിൽ കെട്ടിയിട്ടപ്പോൾ!

وكيف دنا الحديد إليه حتى….يخالطه ويلحقه أذاه
How could the irons reached Him and [had] His body pinned?

ആ ഇരുമ്പ്‌ ദണ്ഡുകൾക്ക്‌ എങ്ങനെ അവനിലേക്ക്‌ അടുക്കാൻ കഴിഞ്ഞു?, അവർ അവനെ അതിൽ തറച്ചപ്പോൾ! 

وكيف تمكنت أيدي عداه….وطالت حيث قد صفعوا قفاه
How could His enemies hands reach Him and slap His rear

അവന്റെ ശത്രുക്കളുടെ കരങ്ങൾക്ക്‌ എങ്ങനെ കഴിഞ്ഞു?, അവനിലേക്ക്‌ നീട്ടാനും അവന്റെ പിരടിയിൽ അടിക്കാനും?

وهل عاد المسيح إلى حياة….أ  المحيي له ربٌ سواه
And was Christ revived by himself, or was the Reviver another god?

അവൻ ജീവിതത്തിലേക്ക്‌ സ്വയം തുടങ്ങിയതാണോ? അല്ല, അവനെ ജീവിപ്പിക്കാൻ മറ്റൊരുവനുണ്ടായോ?

ويا عجبا لقبر ضم رباً….وأغجب منه بطن قد حواه
What a sight it was, a grave that enclosed a god, Stranger still is the belly that confined Him!

ആശ്ചര്യകരം തന്നെ! ഒരു റബ്ബിനെ ഉൾക്കൊണ്ട ഒരു കുഴിമാടം! അതിലും അൽഭുതകരമായത്‌, അവനെ ഉള്ളിലൊതുക്കിയ ഒരു ഉദരം!

أقام هناك تسعا من شهور….لدى الظلمات من حيض غذاه
He stayed there for nine months in utter darkness, fed by blood!

അവൻ അവിടെ ഒമ്പത്‌ മാസം കഴിച്ചുകൂട്ടി, കൂരിരുട്ടിൽ ചോര ഭക്ഷണമാക്കിക്കൊണ്ട്‌!

وشق الفرج مولودا صغيرا….ضعيفا فاتحا للثدى فاه
Then he got out of the womb as a small baby,Weak and gasping to be breast-fed

എന്നിട്ട്‌ അവൻ ഒരു ശിശുവായി പിറവിയെടുക്കുന്നു! കഴിവുകെട്ട്‌, അമ്മിഞ്ഞപ്പാലിനു ആർത്തിപൂണ്ട്‌!

ويأكل ثم يشرب ثم ياتي….بلازم ذاك هل هذا إله
He ate and drank, and did what that naturally resulted, Is this [what you call] a god?

പിന്നെ അവൻ തിന്നുന്നു, കുടിക്കുന്നു, പിന്നെ അനന്തരമായി എന്തുണ്ടാകുമോ, അതും ഉണ്ടാകുന്നു, ഇതാണോ ഇലാഹ്‌?

تعالى الله عن إفك النصارى….سيسأل كلهم عما افتراه
High Exalted be Allah above the lies of Christians, All of them will be held accountable for their libels!

കൃസ്ത്യാനികളുടെ കള്ളക്കഥകളിൽ നിന്നെല്ലാം അല്ലാഹു ഉന്നതനാകുന്നു. അവർ കെട്ടിച്ചമച്ചുണ്ടാക്കിയതിനെപ്പറ്റി അവൻ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

أعباد الصليب لأي معنى….يعظم او يقبَه رماه
O Cross-worshippers! For what reason is this exalted and blame [is cast upon those] who reject it?

, കുരിശാരാധകരേ! എന്ത്‌ കൊണ്ടാണു നിങ്ങൾ അതിനെ പരിശുദ്ധപ്പെടുത്തുന്നതും അതിനെ നിഷേധിക്കുന്നവരെ കുറ്റപ്പെടുത്തുന്നതും?

وهل تقضى العقول بغير كسر….وإحراق له ولمن بغاه
Is it not logical to break and burn it, along with the one who innovated it?

അതിനെ തച്ചുടച്ച്‌ അതിനെ വാഴ്തിയവനോടൊപ്പം കരിച്ചുകളയുന്നതല്ലേ ബുദ്ധി?

إذا ركب الإله عليه كرها….وقد شدت لتسمير يداه
Since the Lord was crucified on it, and his hands were fastened to it?

ഇലാഹ്‌ ആ കുരിശിൽ ഏറ്റപ്പെട്ടതിനാൽഅവന്റെ കൈകൾ അതിൽ കെട്ടിയിടപ്പെട്ടതിനാൽ!

فذاك المركب الملعون حقا….فدسه لا تبسه إذا تراه
That is really a cursed cross to carry, So discard it, do not kiss it!

ഒരു ശപിക്കപ്പെട്ട കുരിശിനു അർഹമായത്‌ അതാണു, അതുകൊണ്ട്‌ അത്‌ വലിച്ചെറിയുകഅതിനെ ചുംബിക്കാതിരിക്കുക

يهان عليه رب الخلق طرًا….وتعبده فإنك من عداه
The Lord was abused on it, and you adore it?  So [it is clear that] you are one of His enemies!

റബ്ബിനെ അതിലിട്ട്‌ പീഢിപ്പിച്ചു, എന്നിട്ട്‌ നിങ്ങൾ അതിനെ ആരാധിക്കുന്നു. സംശയമില്ല, നിങ്ങൾ അവന്റെ ശത്രുക്കളിൽ പെട്ടവർ തന്നെ!

فإن عظمته من أخل أن قد….حوى رب العباد وقد علاه
If you extol it because it carried the Lord of the Worlds,

നിങ്ങൾ അതിനെ വാഴ്തുന്നത്‌ അത്‌ അടിയാന്മാരുടെ റബ്ബിനെ വഹിച്ചത്‌ കൊണ്ടെങ്കിൽ...

وقد فقد الصليب فإن رأينا….له شكلا تذكرنا سناه
Why don’t you prostrate yourself and worship graves,

എന്തുകൊണ്ട് നിങ്ങൾ കബറുകൾക്ക്‌ മുമ്പിൽ സുജൂദ്‌ ചെയ്യുന്നില്ല?

فهلا للقبور سجدت طرًا….لضم القبر ربَك في حشاه
Since the grave contained your god in it?

നിങ്ങളുടെ റബ്ബുള്ളത്‌ ആ ഖബറിനുള്ളിലാണല്ലോ!

فيا عبد المسيح فق فهذا….بدايته وهذا منتهاه
So Christ-worshipper, open your eyes, This is the Beginning and this is the End.

അതുകൊണ്ട്‌ യേശുവിനെ ആരാധിക്കുന്നവരേ, കണ്ണുകൾ തുറക്കുക! ഇതാണു തുടക്കം, ഇതാണു ഒടുക്കവും!


Beautiful recitation of the poem embedded.

Wednesday, March 5, 2014

സ്വർഗ്ഗമാകട്ടെ നമ്മുടെ ലക്ഷ്യംശംസുദ്ദീൻ മുഹമ്മദ് ബിൻ അബീ ബകർ ഇബ്ൻ ഖയ്യിം അൽ ജൗസിയ്യ (رحمه الله):


ഇമാം ബുഖാരി (رحمه الله)തന്റെ സ്വഹീഹിൽ വഹബ് ബിൻ മുന്നബിഹ്(رحمه الله)നിന്നും ഉദ്ധരിക്കുന്നു: അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ലാ ഇലാഹ ഇല്ലല്ലാഹ് സ്വർഗത്തിലേക്കുള്ള താക്കോൽ തന്നെയല്ലേ?”
അദ്ദേഹം പറഞ്ഞു: അതെ. തീർച്ചയായും. എന്നാൽ ഏതൊരു താക്കോലിനും പല്ലുകൾ ഉണ്ടാകും. സ്വർഗത്തിലേക്കുള്ള താക്കോലിന്റെ കാര്യത്തിലും അങ്ങനെ തന്നെ.
ഇബ്നുൽ ഖയ്യിം (رحمه الله) :

അല്ലാഹു പല കാര്യങ്ങൾക്കും താക്കോൽ നിർണ്ണയിച്ചിരിക്കുന്നു, അതിലേക്കുള്ള വഴി തുറക്കാനായി,  ഉദാഹരണമായി നമസ്കാരത്തിന്റെ താക്കോൽ ആയി വുദു വിനെ നിർണ്ണയിച്ചിരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ (صلى الله عليه وسلم) പറഞ്ഞു: വുദൂഅ് നമസ്കാരത്തിന്റെ താക്കോൽ ആകുന്നു (സ്വഹീഹ് അൽ ജാമിഅ് അസ്സഗീർ 5885)
അതെപോലെ,
 • ഇഹ്റാം ഹജ്ജിന്റെ താക്കോൽ ആകുന്നു.
 • സത്യസന്ധത നീതിയുടെ താക്കോൽ ആകുന്നു.
 • തൗഹീദ് സ്വർഗത്തിന്റെ  താക്കോൽ ആകുന്നു.
 • ശ്രദ്ധാപൂർവ്വം കേട്ടിരിക്കലും വ്യക്തമായ ചോദ്യങ്ങൾ ചോദിക്കലും ദീനിന്റെ വിജ്ഞാനം പഠിക്കുന്നതിന്റെ താക്കോൽ ആകുന്നു.
 • ക്ഷമ വിജയത്തിന്റെ താക്കോൽ ആകുന്നു.
 • അല്ലാഹുവിനെ സ്മരിക്കുക (ദിൿറുല്ലാഹ്) എന്നത് അവന്റെ സ്നേഹം കരസ്ഥമാകുകയും വിശ്വാസം ദൃഢമാകുന്നതിനുമുള്ള താക്കോൽ ആകുന്നു.
 • തഖ്വ ദുനിയാവിലും ആഖിറത്തിലും വിജയം നേടാനുള്ള താക്കോൽ ആകുന്നു.
 • അല്ലാഹുവിലേക്ക് എല്ലായ്പ്പോഴും അടുക്കാൻ ഉള്ള താല്പര്യം എല്ലാ നന്മയിലേക്കും ഉള്ള താക്കോൽ ആകുന്ന
 • പ്രാർഥന ഉത്തരം ലഭിക്കാനുള്ള താക്കോൽ ആകുന്നു.
 • സുഹ്ദ് (ദുനിയാവിലെ സുഖാനുഭൂതികളോടുള്ള വിരക്തി) പരലോകത്തെ ആഗ്രഹിക്കുനതിനുള്ള താക്കോൽ ആകുന്നു.
 • അല്ലാഹു തന്റെ അടിമകളോട് കല്പ്പിച്ചതിനെ നെഞ്ചേറ്റുന്നത് ഈമാന്റെ താക്കോൽ ആണ്‌
 • ഹൃദയം കൊണ്ട് ഇസ്ലാമിനെ പൂർണമായി അംഗീകരിക്കുകയും അല്ലാഹുവുമായുള്ള എല്ലാ കാര്യങ്ങളിലും ആത്മാർഥത പുലർത്തുകയും അവൻ കല്പിച്ചത് നിറവേറ്റുകയും വിരോധിച്ചത് വെടിയുകയും അവന്റെ പേരിൽ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുക എന്നത് അല്ലാഹുവിന്റെ മുൻപിലേക്ക് പോകുന്നതിനുള്ള താക്കോൽ ആകുന്നു.
 • ഖുർആനുമായി എപ്പോഴും ബന്ധം ഉണ്ടാവുകയും രാത്രിയുടെ അന്ത്യയാമങ്ങളിൽ അവനു കീഴ്വണങ്ങുകയും പാപങ്ങളിൽ നിന്നു മുക്തമാവുക എന്നതും ഹൃദയത്തിനു ജീവൻ നല്കാനുള്ള താക്കോൽ ആകുന്നു.
 • അല്ലാഹുവിന്റെ അടിമകളോട് കാരുണ്യം കാണിക്കുക എന്നത് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാനുള്ള താക്കോൽ ആണ്‌.
 • അല്ലഹുവിനേയും അവന്റെ റസൂലിനെയും അനുസരിക്കുക എന്നത് ഔന്നത്യത്തിനുള്ള താക്കോൽ ആണ്‌.
 • ദുനിയാവിനോടും അതിന്റെ അലങ്കാരങ്ങളോടുമുള്ള ആഗ്രഹവും പരലോകത്തെ വിസ്മരിക്കലും എല്ലാ തിന്മയിലേക്കുമുള്ള താക്കോൽ ആകുന്നു.

നന്മയിലേക്കും തിന്മയിലേക്കുമുള്ള താക്കോൽ തിരിച്ചറിയുക എന്നത് ദീനിന്റെ വിജ്ഞാനത്തിൽ പെട്ട സുപ്രധാനമായ കാര്യങ്ങളുമാകുന്നു
ഇമാം ഇബ്നുൽ ഖയ്യിം(رحمه الله)യുടെ ഹാദി അൽ-അർവാഹ ഇലാ ബിലാദ് അൽ-അഫ്റാഹ എന്ന ഗ്രന്ഥത്തിൽ നിന്ന് (1/139)