Saturday, December 28, 2013

അല്ലാഹു അവതരിപ്പിച്ചതിനു പുറമെ വിധിക്കുന്ന ഭരണത്തിന്റെ വിധി: ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്

ചോദ്യം: അല്ലാഹു അവതരിപ്പിച്ചതിനു പുറമെയുള്ള നിയമങ്ങൾ കൊണ്ട് വിധിക്കുന്നവർ കാഫിറുകൾ ആണോ? ഇനി അഥവാ അവർ മുസ്ലിം ഉമ്മത്തിൽ പെട്ടവർ ആണെങ്കിൽ എന്താണ്‌ ഈ ആയത്തിനുള്ള വിശദീകരണം? അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു അവിശ്വാസികൾ ( സൂറ: അൽ മാഇദ 44)

ഉത്തരം:
അല്ലാഹു അവതരിപ്പിച്ച നിയമങ്ങൾക്ക് പുറമെയുള്ള മനുഷ്യ നിർമിത നിയമങ്ങൾകൊണ്ട് വിധിക്കുന്നവർ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത തരക്കാർ ആയിരിക്കും. മതേതരത്വ നിയമങ്ങൾ അല്ലാഹു അവതരിപ്പിച്ചതിനേക്കാളും ഉത്തമമാണെന്ന് വിശ്വസിച്ച് കൊണ്ട് വിധിക്കുന്നവർ ഇജ്മാഅ് പ്രകാരം കാഫിറുകൾ ആണ്‌. അതുപോലെ തന്നെ അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കൽ ആണ്‌ വേണ്ടത്, ഉത്തമം എന്ന് അറിഞ്ഞ് കൊണ്ട്, മനുഷ്യ നിർമിത നിയമങ്ങൾ കൊണ്ട് വിധിക്കുന്നതിനു കുഴപ്പമില്ല എന്ന രീതിയിൽ പ്രവർത്തിച്ചാൽ അവർ കാഫിറാണ്‌. കാരണം അവർ അല്ലാഹു ഹറാമാക്കിയതിനെ ഹലാൽ ആക്കുകയാണ്‌ ചെയ്യുന്നത്.

അതേസമയം അല്ലാഹു അവതരിപ്പിച്ചത് കൊണ്ടാണ്‌ വിധിക്കേണ്ടത് അല്ലാത്തത് കുഫ്റ് ആണ്‌ എന്ന വ്യക്തമായ ബോധത്തോടെ എന്തെങ്കിലും ഭൗതിക നേട്ടത്തിനു വേണ്ടിയോ എതിരാളിയോടുള്ള ശത്രുത മൂലമോ വേറെ വല്ല കാരണങ്ങൾ മൂലമോ അല്ലാഹു അവതരിപ്പിച്ചതിനു പുറമെ വിധിച്ചാൽ അവൻ വൻപാപമാണ്‌ ചെയ്യുന്നത്. അവൻ ചെറിയ കുഫ്റിൽ എത്തുകയും ഫാസിഖ് (ശരീഅത്തിനെ തീക്ഷ്ണമായി നിരാകരിക്കൽ)  ആവുകയും ചെയ്യും. ഈ കാര്യം ഇബ്നു അബ്ബാസ്ൽ നിന്നും, താവൂസ്ൽ(റദിയല്ലാഹു അൻഹും) നിന്നും സലഫുകളിൽ പെട്ട  മറ്റു ഇമാമീങ്ങളീൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവാണ്‌ എല്ലാം അറിയുന്നവൻ
وصلى الله على عبده ورسوله نبينا محمد واله وصحبه
source: www.alifta.com

Wednesday, December 25, 2013

ക്രിസ്തുമസ്,ന്യൂ ഇയര്‍,നബിദിനം എന്നിവ ആഘോഷിക്കുന്നതിന്റെയും,ആശംസിക്കുന്നതിന്റെയും വിധി...

ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ് അവന്‍ മനുഷ്യരെ ഒന്നുമില്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചത്.എന്നാല്‍ മഹാ ഭൂരിഭാഗവും ആ ചിന്തയില്‍ നിന്ന തെറ്റി മത നിരാസത്തിലും,ബഹു ദൈവാരാധനയിലും കഴിഞ്ഞു കൂടുന്നവരായി എന്നും നില നിന്നിട്ടുണ്ട്.ആള്‍ ‘ദൈവങ്ങളുടെ’ കടന്നു കയറ്റവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.എന്നാല്‍ ബഹുദൈവാരാധനയോടു കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടുന്ന ആളുകളെ അത്തരം ആഘോഷങ്ങളില്‍ നിന്ന് വിലക്കുന്ന മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ചാണ് ഈ പോസ്റ്റ്‌.


Tuesday, December 17, 2013

താഗൂത്തിന്റെ അർത്ഥം....

ആരാണോ താഗൂത്തിനെ നിഷേധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നത് അവൻ ബലമുള്ള കയറിൽ ( ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയിൽ) മുറുകെ പിടിച്ചിരിക്കുന്നു എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുള്ളതാണ്.ആരാണ് താഗൂത്ത് എന്നറിയേണ്ടത് ഒരാളുടെ തൗഹീദ് പൂർത്തിയാവാൻ അനിവാര്യമാനെന്നർത്ഥം.ഈ സാങ്കേതിക പദത്തെ പറ്റി  തൗഹീദിന്റെ മുജദ്ദിദായിരുന്ന ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹ്ഹാബ് എഴുതിയിട്ടുള്ള ഒരു സംക്ഷിപ്ത രിസാലയാനിത്.മുസ്ലിം രാജാക്കന്മാർക്കെതിരെ വിപ്ലവമുണ്ടാക്കുന്ന ഖവാരിജുകളുടെ ദുര്വ്യാഖ്യാനങ്ങളിൽ നിന്നും അഴ കുഴമ്പന്മാരുടെ അവഗണനയിൽ നിന്നും മാറി,വസ്തുത മനസ്സിലാക്കാൻ ഇതൊരു സൂചന നല്കും.In sha allah...Thursday, December 12, 2013

7 Days in Srilanka

7 Days in Srilanka


What I witnessed in Srilanka with Shaykh Abu Muad Hussain ibnMahmood al hateebi (حفظه الله)

17 - 23, Jumaada al-awal, 1433
(9 – 15, April 2012)


Authored by
Abu Talha Salim ibn NoorMohamed 

Edited by
Abu 'abdirRahman Salman Fariz  ibn Ja'far asSwadiq
Wednesday, December 11, 2013

ഖബറുകൾ കെട്ടി പോക്കുന്നതിന്റെ അപകടങ്ങൾ...

മഹാന്മാരുടെയും,മറ്റു മരണമടഞ്ഞവരുടെയും ഖബറുകൾ കെട്ടി പോക്കുന്നതിലെ അപകടങ്ങൾ വിവരിക്കുന്ന ഒരു ലഘു ലേഖ...കഴിയുന്നത്ര ആളുകള്ക്ക് എത്തിക്കുക.അല്ലാഹു അനുഗ്രഹിക്കട്ടെ...Tuesday, December 10, 2013

കുവൈത്തിലെ ഇഹ്യാഉതുറാസ് എന്ന സംഘടനയുടെ യാഥാർഥ്യം

കുവൈത്തിലെ ഇഹ്യാഉ തുരാസിനെ കുറിച്ചു പണ്ഡിതന്മാർ അവരുടെ അനുഭവങ്ങളിൽ നിന്ന് എടുത്ത് പറഞ്ഞു വിശദീകരിച്ച കാര്യങ്ങൾ നിങ്ങളുടെ മുന്നിലേക്ക്‌ സമര്പ്പിക്കുകയാണ്.
പണ്ഡിതന്റെ അനുവാദത്തോടു കൂടി പരിഭാഷപ്പെടുത്തപ്പെട്ട പുസ്തകം ആണ്.ഗൌരവത്തോടു കൂടി വായിക്കുക.അള്ളാഹു അനുഗ്രഹിക്കട്ടെ.വായിച്ചു ആവശ്യമായ തീരുമാനങ്ങൾ എടുക്കുക...

ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന പത്തു കാരണങ്ങൾ

ഇസ്ലാമിൽ നിന്ന് ഒരാൾ പുറത്തു പോകുന്ന കാരണങ്ങൾ ഉലമാക്കൾ  ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവുദ്ധരിച്ചു കൊണ്ട് വിശദീകർച്ചിട്ടുണ്ട്. ഈ കാരണങ്ങൾ  പഠിക്കേണ്ടത് വളരെ അനിവാര്യമാകുന്നു. കാരണം അവ മനസ്സിലാക്കാത്തവൻ അവയിൽ  പെട്ടു  പോകാൻ സാധ്യതയുണ്ട്.
അല്ലാഹു സുബ്‌ഹാനഹു വ തആലാ നമ്മെയെല്ലാവരെയും അവന്റെ സത്യദീനിൽ മരണം വരെ ഉറപ്പിച്ചു നിർത്തുമാറാകട്ടെ .
നജ്ദിലെ  മുജദ്ദിദായിരുന്ന  ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ബിൻ  അബ്ദുൽ വഹ്ഹാബിന്റെ ഈ രിസാല എല്ലാവരും ശ്രദ്ധയോടെ വായിക്കുക !

Friday, December 6, 2013

ദമ്മാജിന്റെ ചരിത്രം...

ഷയ്ഖ് മുഖ്‌ബിലിനെ കുറിച്ചും,ദാറുൽ ഹദീസിനെ കുറിച്ചും,അവിടെ നടക്കുന്ന യുദ്ധത്തെ കുറിച്ചും,അവിടെയുള്ള ആളുകൾ അനുഭവിക്കുന്ന ഞെട്ടിപ്പിക്കുന്ന യാതനകളെ കുറിച്ചും ഒരു ലഘു വിവരണം... 


വിവർത്തനം  : ഉമ്മുൽ അശ്ബാൽ 
Thursday, December 5, 2013

ഭാര്യാ ഭർത്താക്കന്മാർക്കുള്ള ഉപദേശങ്ങൾ - ഷെയ്ഖ് അൽബാനി (റ)

ഷെയ്ഖ് നാസിരുദ്ധീൻ അല്ബാനി തന്റെ آداب الزفاف في السنة المطهرة എന്ന കിത്താബിൽ കൊടുത്ത ഭാര്യ ഭർത്താക്കന്മാർക്ക് ഉള്ള ഉപദേശം ആണിത് ...
വിവർത്തനം  : അബൂ ആഇശ

Tuesday, December 3, 2013

ദാറുൽ ഹദീസ് ദമ്മാജിന്റെ സവിശേഷതകൾ...

യെമെനിലെ മുഹദ്ദിസും ,മുജദ്ദിദുമായിരുന്ന ഷെയ്ഖ് മുഖ്‌ബിൽ ബിൻ ഹാദീ അൽ വാദിഈ സ്ഥാപിക്കുകയും,പിന്നീട് അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഷെയ്ഖ് യഹ്യ അൽ ഹജൂരി നേതൃത്വം വഹിക്കുകയും ചെയ്യുന്ന ദാറുൽ ഹദീസ് ദമ്മാജിന്റെ സവിശേഷതകൾ വായിക്കുക... ഒന്നാമത്തെ സവിശേഷത : അതിന്റെ സ്ഥാപകൻ ഷെയ്ഖ് മുഖ്‌ബിൽ ബിൻ ഹാദീ അൽ വാദിഈ 

 Click here to download Part 1

രണ്ടാമത്തെ സവിശേഷത : ഷെയ്ഖ് മുഖ്‌ബിലിന്റെ പിൻഗാമി ഷെയ്ഖ് യഹ്യ

Click here to download Part 2

മൂന്നാമത്തെ സവിശേഷത : ദാറുൽ ഹദീസ് ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്... 

Click here to download Part 3

to be continued....

Monday, December 2, 2013

ഖുർആൻ ശാസ്ത്ര പഠനം !!!

ഖുർ ആന്റെ ശാസ്ത്രീയ വ്യാഖ്യാനം എന്ന പേരിൽ അല്ലാഹുവിന്റെ പേരിൽ ദുരാരോപണങ്ങൾ പറയുന്ന ദുഷിച്ച പുത്തനാചാരം സമൂഹത്തിൽ നിരാക്ഷേപം തുടര്ന്നു കൊണ്ടിരിക്കുകയാണ്  ബിഗ്‌ ബാങ്ങ് തിയറി എന്ന സങ്കല്പ കഥ മുതൽ ഡാർവിന്റെ കുരങ്ങൻ കഥ വരെ ഖുർ ആനിൽ ആരോപിച്ച ജാഹിലുകളുണ്ട്. ഡാർവിൻ തിയറി ഖുർആനിൽ ആരോപിച്ചതു കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പ്രചോദകനായി അറിയപ്പെടുന്ന റഷീദ് രിദയുടെ അൽ മനാർ മാസികയിലെ ഒരു ലേഖകനായിരുന്നു.
പ്രസ്തുത ലേഖനം വിവാദമായപ്പോൾ ലേഖകനെ പിന്തുണക്കുകയാണ് റഷീദ് രിദ ചെയ്തത്!
ഇത്തരം മതനിരാസപരമായ ദുർവ്യാഖ്യാനങ്ങളുടെ അപകടത്തെ സംബന്ധിച്ചു ഏതാനും വരികൾ, തുടർന്നു വായിക്കുക!Click here to download pdf....

Sunday, December 1, 2013

Photography വിഷയത്തില്‍ ഷെയ്ഖ് ഉതയ്മീന്‍ രഹിമാഹുല്ലയുടെ ഫത്വയുടെ വിശദീകരണം...


ദീനീ വിഷയം കേട്ടാല്‍ "ഞങ്ങള്‍ കേട്ടിരിക്കുന്നു,അനുസരിച്ചിരിക്കുന്നു " എന്ന് പറയേണ്ടുന്ന ആളുകളുടെ മുമ്പില്‍ വളരെ രൂക്ഷമായ ഹദീസുകളിലൂടെ താക്കീത് വന്നിട്ടുള്ള വിഷയത്തിലൊരു ഫത്വ വിവര്‍ത്തനം ചെയ്യേണ്ടി വന്നതില്‍ അല്‍പ്പം വിഷമമുണ്ടെങ്കിലും,കേരളത്തില്‍ പലരുടെയും ഇദ പെടല്‍ കാരണം തകിടം മറിഞ്ഞു കിടക്കുന്ന ഉസൂലുകളില്‍ പലതിനെയും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാന്‍ മാത്രം ശക്തമായ രീതിയിലുള്ള ഒരു ഫത്വയാണ് ഇത് എന്നത് വളരെ സന്തോഷം നല്‍കുന്നു.


കാര്യങ്ങള്‍ എത്ര കേട്ടാലും ഇനിയും ഗൌരവകരമായ രീതിയില്‍ താക്കീത്  നല്‍കുന്ന ഹദീസുകള്‍ വിട്ടൊഴിഞ്ഞു ഹവയെ പിന്തുണയ്ക്കുന്ന പണ്ഡിത ഉദ്ധരനികള്‍ക്ക് വേണ്ടി പരക്കം പായുന്നവര്‍ക്ക് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിന് കൃത്യമായ ഉദാഹരണ സഹിതമുള്ള വിശദീകരണവുമായി അല്‍ അല്ലാമാ അല്‍ മുഹദ്ദിസ് മുഖ്‌ബില്‍ ഇബ്നു ഹാദീ അല്‍ വാദിഈ യുടെ ശക്തമായ താക്കീത് അധികം വൈകാതെ വിവര്‍ത്തനം ചെയ്യപ്പെടും.ഇന്‍ ഷാ അല്ലാഹ്.
ഇതൊരു ഗുണ പാഠം മാത്രമാണ്.ഏതൊരു വിഷയത്തിലും ഇത്തരത്തില്‍ ഫത്വ ഇറങ്ങിയാലെ അനുസരിക്കൂ എന്ന് പറയുന്ന സഹോദരന്മാരുണ്ടെങ്കില്‍ ഹിദായത്തിന് വേണ്ടി പ്രാര്‍ഥിക്കുക.
ഫോട്ടോ എന്ന വന്‍ പാപത്തില്‍ ഇനിയും നമ്മള്‍ പിടിച്ചു തൂങ്ങണോ എന്നത് ഗൌരവകരമായി ചിന്തിക്കുക.അന്ത്യ നാളില്‍ ഏറ്റവും അധികം ശിക്ഷിക്കപ്പെടുന്നത് ഫോട്ടോ എടുക്കുന്നവരാണ്....നഊദു ബില്ലാഹ്. .അല്ലാഹുവും റസൂലും പറഞ്ഞാല്‍ കേട്ടിരിക്കുനു,അനുസരിച്ചിരിക്കുന്നു എന്ന നിലപാടാണ് വിശ്വാസികള്‍ക്ക് ഗുണകരം..നമുക്ക് ഇഷ്ടപ്പെട്ടത് നാം ത്യജിക്കുമ്പോഴാണ് നാം സ്വര്‍ഗത്തിന് അര്‍ഹാരാവുന്നത്.അല്ലാഹു അ'ലം

അല്ലാഹുവേ..ഞങ്ങള്‍ കേട്ടിരിക്കുന്നു,അനുസരിച്ചിരിക്കുന്നു......

Click here to download pdf....